PENSIONERS PORTAL MG University, Kottayam-686 560, Kerala
Pensioners Login
Notification 1
2024-2025 സാമ്പത്തിക വർഷം സ്രോതസ്സിൽ നിന്നും ഈടാക്കേണ്ട ആദായനികുതിയുമായി (TDS) ബന്ധപ്പെട്ട് എല്ലാ പെൻഷനർമാരും ഇതോടൊപ്പം ചേർത്തിട്ടുള്ള Final Computation Statement Form ഡൗൺലോഡ് ചെയ്ത് വരുമാനത്തിൻറെയും നിക്ഷേപത്തിൻറെയും കണക്കുകൾ ഉൾപ്പെടുത്തി തയാറാക്കിയ ഹാർഡ്‌കോപ്പി നവംബർ 23, 2024 തീയതിക്ക് മുമ്പായി സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് Circular കാണുക.
മഹാത്മാഗാന്ധി സർവ്വകലാശാല പെൻഷണർമാരുടെ 2023-ലെ 'ലൈഫ് സർട്ടിഫിക്കറ്റ്' www.jeevanpramaan.gov.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്. ജീവൻ പ്രമാൺ സൈറ്റ് ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കാത്തവർക്ക് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമായ ഫോറം ഡൗൺലോഡ് ചെയ്‌തെടുത്തും സമർപ്പിക്കാവുന്നതാണ്. കൂടാതെ എല്ലാ പെൻഷൻകാരും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നില്ല എന്നുള്ള സത്യവാങ്മൂലവും കുടുംബപെൻഷൻകാർ പുനർവിവാഹം കഴിച്ചിട്ടില്ല എന്ന സത്യവാങ്‌മൂലവും ഇതിനായി നിർദ്ദേശിച്ചിട്ടുള്ള ഫോറത്തിൽ സമർപ്പിക്കേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റും സത്യവാങ്‌മൂലവും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15.11.2023.
2023-2024 സാമ്പത്തിക വർഷം സ്രോതസ്സിൽ നിന്നും ഈടാക്കേണ്ട ആദായനികുതിയുമായി (TDS) ബന്ധപ്പെട്ട് എല്ലാ പെൻഷനർമാരും ഇതോടൊപ്പം ചേർത്തിട്ടുള്ള Anticipatory Computation Statement Form ഡൗൺലോഡ് ചെയ്ത് വരുമാനത്തിൻറെയും നിക്ഷേപത്തിൻറെയും കണക്കുകൾ ഉൾപ്പെടുത്തി തയാറാക്കിയ ഹാർഡ്‌കോപ്പി മെയ് 10, 2023 തീയതിക്ക് മുമ്പായി സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് Circular കാണുക.